എൻ.ജി.ഒ. യൂണിയൻ സ്ഥാപനങ്ങൾ ശുചീകരിച്ചു, ഇന്ന് (05.06.2022) ന് കൊല്ലം സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കും
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചും മഴ ക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി കേരള എൻ.ജി.ഒ. യൂണിയന്റെ പത്ത് ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പരിസരം ശുചീകരിച്ച് വൃക്ഷത്തൈകൾ നട്ടു. ചവറ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, ജില്ലാ ട്രഷറർ ബി. സുജിത് എന്നിവർ സംസാരിച്ചു.
കുണ്ടറ മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് അംഗം സി. ബാൾഡുവിൻ, കൊട്ടാരക്കര ഡയറ്റ് കോംപ്ലക്‌സ് പരിസരത്ത് കൊട്ടാരക്കര മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.ആർ. രമേശ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ ഷാഫി, ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊല്ലം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര, കൊല്ലം ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റിൽ കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജി. ഉദയകുമാർ, ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ പരസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ദിജു, കടയ്ക്കൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, പത്തനാപുരം മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു.
എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജെ. രതീഷ് കുമാർ, എസ്. ഷാഹിർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എസ്. ബിജു, പി. മിനിമോൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. പ്രേം, എം.എം. നിസ്സാമുദ്ദീൻ, ഖുശീഗോപിനാഥ്, സി. രാജേഷ്, കെ. ജയകുമാർ, സൂസൻ തോമസ്, കെ.സി. റൻസിമോൾ, ഏരിയാ സെക്രട്ടറിമാരായ കെ.ആർ. ശ്രീജിത്, എസ്. സുഭാഷ് ചന്ദ്രൻ, എൻ. രതീഷ്, കെ.എ. രാജേഷ്, എസ്. സുജിത്, കെ.പി. മഞ്ജേഷ്, എം. ഷഹീർ, റ്റി. സതീഷ് കുമാർ, റ്റി.എം. മുഹമ്മദ് ഇസ്‌മയിൽ, ഏരിയാ പ്രസിഡന്റുമാരായ ഐ. അൻസർ, എസ്. നിസ്സാം, ബി.കെ. ബിജുകുമാർ, എസ്. ഷാമിന, എസ്. ഹരികുമാർ, എം. കലേഷ്, ആർ. രാജി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (05.06.2022) ന് കൊല്ലം സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും.