മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി എൻ.ജി.ഒ.യൂണിയൻ ജില്ലയിലെ പത്ത് ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തി. കണ്ണൂർ സൗത്ത് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി.കെ.കെ.രത്നകുമാരി. ഉദ്ലാടനം ചെയ്തു.. ജില്ലാ ആശുപത്രി സൂപ്രണ്ട് ലേഖ വേങ്ങയിൽ, യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.പി.സന്തോഷ് കുമാർ ,ഗോപാൽ കയ്യൂർ, കെ.അജയകുമാർ എന്നിവർ സംസാരിച്ചു.കെ.ഷീബ, ടി. ഷർഫുദ്ദീൻ വി.പവിത്രൻ, ടി.വി.രജിത, എ.ബി.ഉമ്മുക്കുൽസു എന്നിവർ നേതൃത്വം നൽകി.
    കണ്ണൂർ നോർത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഴാതി PHC യിൽ നടന്ന ശുചീകരണം കോർപറേഷൻ കൗൺസിലർ ടി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ: രഞ്ജിത്ത് വത്സലൻ, യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ, ഷൈലു.ടി.കെ., ഇ.ശ്രീലേഷ്, വി.വി.സജീവൻ എന്നിവർ സംസാരിച്ചു.എൻ.സുരേന്ദ്രൻ, വി.വി.വനജാക്ഷി, ടി.വി.പ്രജീഷ്, കെ.സി.ശ്രീനിവാസൻ എന്നിവർ നേതൃത്വം നല്കി.
    ശ്രീകണ്ഠാപുരം ഏരിയയുടെ ആഭിമുഖ്യത്തിൽ  നിടിയേങ്ങ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ശുചീകരണ പ്രവർത്തനം ശ്രീകണ്ഠപുരം നഗരസഭ വൈ. ചെയർമാൻ ശിവദാസൻ കെ. ഉദ്ഘാടനം ചെയ്തു. പി. സേതു, എം.ഒ.   വിശ്വനാഥൻ, വില്ലേജ് ഓഫീസർ കെ പി ബിനോജ് എന്നിവർ സംസാരിച്ചു.
    പയ്യന്നൂരിൽ നഗരസഭാ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ, എം.അനീഷ് കുമാർ, വി.പി. രജനീഷ്, എം.രേഖ എന്നിവർ സംസാരിച്ചു.
തളിപ്പറമ്പ് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ശുചീകരണം ആർ.ഡി.ഒ. ഇ.പി.മേഴ്സി ഉദ്ഘാടനം ചെയ്തു.ടി.സന്തോഷ് കുമാർ, ഭൂരേഖ തഹസീൽദാർ ആഷിഖ് തോട്ടോൻ ,ടി.പ്രകാശൻ, ശ്യാമള കൂവോടൻ, കെ.ജയപ്രകാശൻ എന്നിവർ സംസാരിച്ചു.സി.ഹാരിസ്, പി.രമേശൻ, ശുഭ.ബി.എസ്., സിനും പി., വിജേഷ് .ഒ. എന്നിവർ നേതൃത്വം നൽകി.
    മെഡി കോളേജ് ഏരിയ – മഴക്കാല പൂർവ്വ ശുചീകരണവും ഔഷധതൈ നടീലും പരിപാടി ആയുർവേദ കോളേജിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.സുലജ ഉദ്ഘാടനം ചെയ്തു. മെഡി. സൂപ്രണ്ട് ഡോ.എസ്. ഗോപകുമാർ , സീബ ബാലൻ ജിജേഷ്.പി- ആർ, കെ.ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
        കണ്ണൂർ ഏരിയയുടെ നേതൃത്വത്തിൽ കണ്ണൂർ ഉൾനാടൻ ജല ഗതാഗത ഓഫീസ് ശുചീകരണം എക്സി.എഞ്ചിനിയർ ഷീല അലോക്കൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ.എം.സുഷമ, പി.പി.സന്തോഷ് കുമാർ ,ടി.വി.അനിൽ കുമാർ, അജിത കൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.പി.വിനോദൻ, പി.പി.അജിത്കുമാർ, പി.അശോകൻ,നിഷ വടവതി എന്നിവർ നേതൃത്വം നൽകി.
      തലശ്ശേരിയിൽ ജില്ലാ രജിസ്ട്രാര്‍  ഓഫീസ് പരിസരത്ത് നഗരസഭാ  ആരോഗ്യ  സ്റ്റാന്‍റിംഗ് കമ്മിറ്റി  ചെയര്‍പേഴ്സണ്‍  ടി പി സാഹിറ ഉദ്ഘാടനം  ചെയ്തു.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എം.സുരേഷ് കുമാർ, ജയരാജൻ കാരായി, ടി.പി. സനീഷ് കുമാർ എന്നിവർ സംസാരിച്ചു..
    കൂത്തുപറമ്പിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്ത് നഗരസഭാ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ.രഞ്ജിത്ത്, കെ.എം ബൈജു, കെ.പ്രശാന്ത് കുമാർ, ജിതേഷ് എന്നിവർ സംസാരിച്ചു