കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹ നയങ്ങൾ ക്കെതിരെ ഡൽഹിയിൽ നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്. എസ്. ഇ. ടി. ഒ. യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി..
കണ്ണൂർ കളക്ടറേറ്റിനു പരിസരത്ത് പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം കെ. എസ്. ടി. എ.സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ. സി. സുധീർ ഉദ്ഘാടനം ചെയ്തു.കെ.ഷാജി അധ്യക്ഷനായിരുന്നു. എൻ. സുരേന്ദ്രൻ,എ. രതീശൻ,കെ. ശശീന്ദ്രൻ, എ. വി. മനോജ് കുമാർ,ഡോ:കെ. വി. മഞ്ജുള എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ പി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം. അനീഷ് കുമാർ അധ്യക്ഷനായിരുന്നു.വി. പി. രജനീഷ്, കെ.എൻ അനിൽ എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിൽ എസ്. പി. രമേശൻ ഉദ്ഘാടനം ചെയ്തു. ടി. സന്തോഷ് കുമാർ, രാമകൃഷ്ണൻ മാവില എന്നിവർ സംസാരിച്ചു.
തലശ്ശേരിയിൽ ടി.എം സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.സഗീഷ് മാസ്റ്റർ അധ്യക്ഷനായിരുന്നു
കെ.സുധീർ,എം.അസീസ് എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ ജി. നന്ദനൻ, കെ. രാജേഷ്, കെ. കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു