“മാലിന്യ മുക്തം നവ കേരളം” പദ്ധതിയുടെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജില്ലാ കോടതി വളപ്പിൽ ഉപയോഗശൂന്യമായി കാട് കയറിക്കിടന്ന സ്ഥലം വൃത്തിയാക്കി, വൃഷത്തൈ നടുകയും, പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു. ബഹു. ജില്ലാ ജഡ്ജ് ശ്രീ. അനന്തകൃഷ്ണ നാവട ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ശ്രീദേവി എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് സ. കെ മഹേഷ് അഭിവാദ്യം ചെയ്തു. ശിരസ്തദാർ ഇ.എ ദിനേഷ് കുമാർ, ജില്ലാ സെക്രട്ടേറിയേറ്റംഗം പി. കെ രാമദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി. സുധാകരൻ, കെ പരമേശ്വരി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സജിത്ത് ആർ സ്വാഗതവും, ഏരിയ ട്രഷറർ കിഷോർ കെ നന്ദിയും പറഞ്ഞു.