കേരള സർക്കാരിന്റെ ജനപക്ഷ ബഡ്ജറ്റ് നിർദ്ദേശങ്ങളെ പിന്തുണയ്ക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കുക, സിവിൽ സർവ്വീസ് കാര്യക്ഷമവും ജനോപകാരപ്രദവുമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ. യൂണിയന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ കേന്ദ്രത്തിലും വിവിധ താലൂക്ക് കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രകടനവും തുടർന്ന് കൂട്ടധർണയും നടത്തി. പത്തനംതിട്ടയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ.ദിനേശ് കുമാറും, അടൂരിൽ സംസ്ഥാന കമ്മറ്റിയംഗം ബി.വിജയൻ നായരും, തിരുവല്ലയിൽ ജില്ലാ പ്രസിഡന്റ് എ.ഫിറോസും, റാന്നിയിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.ജയശ്രീയും, കോന്നിയിൽ സംസ്ഥാന കമ്മിറ്റിയംഗം വി.എസ്.മുരളീധരൻ നായരും, മല്ലപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റിയംഗം വി.ആർ.പ്രകാശും കൂട്ടധർണ ഉത്ഘാടനം ചെയ്തു.