കേന്ദ്ര സർക്കാരിൻറെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ “രാജ്യത്തെ രക്ഷിക്കുക ജനങ്ങളെ സംരക്ഷിക്കുക ” എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മാർച്ച് 15 ,16, 17 തീയതികളിൽ പ്രാദേശിക സായാഹ്ന ധർണകൾ സംഘടിപ്പിച്ചു.
ആക്ഷൻ കൗൺസിൽ – സമരസമിതി സംഘടനാ നേതാക്കൾ കെ വി പ്രഫുൽ, ഇ. നന്ദകുമാർ ,പി ബി ഹരിലാൽ, മദന മോഹനൻ മാഷ്, ഉണ്ണികൃഷണൻ മാസ്റ്റർ, സാജൻ ഇഗ്നേഷ്യസ്, യു സലിൽ, എൻ ബി സുധീഷ്, മെർളി വി. ജെ, ആർ ഹരീഷ് കുമാർ, അബ്ദുൾ ഫ്രൂർ, വി എ കരിം, പി എസ് ജയകുമാർ, വി വി ശശി മാസ്റ്റർ, ഡോ. ഇ.ടി ബിന്ദു, സിൽവൻ C. K, വി വി ഹാപ്പി, രവിചന്ദ്രൻ യു, ജിജു മാസ്റ്റർ, കെ എ ശിവൻ, കെ യു കബീർ എന്നിവർ ധർണ്ണകൾക്ക് നേതൃത്വം നൽകി.