മാർച്ച് 8 സാർവദേശീയ മഹിളാദിനം ത്തിൻറെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ അണിചേരാം സ്ത്രീപക്ഷ നവ കേരളത്തിനായി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജില്ലാതല സെമിനാർ സംഘടിപ്പിച്ചു
തൃശ്ശൂർ ഈ പത്മനാഭൻ സ്മാരക ഹാളിൽ വച്ച് നടന്ന ജില്ലാതല സെമിനാർ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ ആജയഘോഷ് ഉദ്ഘാടനം ചെയ്തു.
എഫ് എസ് ഇ ടി ഒ ജില്ലാസെക്രട്ടറി ഇ നന്ദകുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് വി. വി ശശി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ എം സി എസ് യു സംസ്ഥാന സെക്രട്ടറി എൻ സിന്ധു , എഫ് എസ് ഇ ടി ഒ ജില്ലാ വനിത സബ് കമ്മറ്റി ചെയർപേഴ്സൺ കെ എം ബേബി ടീച്ചർ എന്നിവർ
അഭിവാദ്യം ചെയ്തു സംസാരിച്ചു