മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം – പ്രഭാഷണം നടത്തി (08.03.2020)


സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എഫ് എസ് ഇ ടി ഒ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “നീതി, തുല്യത, ഭരണഘടന” എന്ന വിഷയത്തിൽ പി കെ ശ്രീമതി ടീച്ചർ പ്രഭാഷണം നടത്തി. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കെ ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം പി എസ് സ്മിജ, കെ ജി ഒ എ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ വത്സല, കെ എം സി എസ് യു നേതാവ് പി ആർ സ്മിത, എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ വനിതാ കൺവീനർ വി വി വനജാക്ഷി സ്വാഗതവും ബിജി വർഗ്ഗീസ് നന്ദിയും പറഞ്ഞു.