കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡന കേസുമായി ബന്ധപ്പെട്ട് ജോലിയിലെ ഗുരുതരമായ വീഴ്ചക്ക് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നേഴ്സിങ്ങ് ഓഫീസർപി ബി അനിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലതുപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സർക്കാരിനും മെഡിക്കൽ കോളേജിനും സർവീസ് സംഘടനകൾക്കുമെതിരെ നടത്തുന്ന കള്ളപ്രചാരണത്തിൽ പ്രതിഷേധിച്ച് 2024 ഏപ്രിൽ 5ന് ജീവനക്കാർ മെഡിക്കൽ കോളേജിന് മുന്നിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന് പ്രതിഷേധയോഗം കെ.ജിഒഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. സുധാകരൻ ഉദ്ഘാടനം ചെയ്തു.
കെജിഎൻ എ .സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി. ഷീന,എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസകണ്ണാട്ടിൽ , ജില്ലാ പ്രസിഡൻറ് എം. ദൈത്യേന്ദ്രകുമാർ, കെ.ജി എൻ എ ജില്ലാ സെക്രട്ടറി പ്രജിത്ത് എന്നിവർ സംസാരിച്ചു.