മെഡിക്കൽ കോളജുകളിലെ മുഴുവൻ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ പൂർത്തിയാക്കുക എന്നാവശ്യപെട്ട് മെഡിക്കൽവിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിൽ എൻ.ജി.ഒ യൂണിയൻ കൂട്ടധർണ നടത്തി
സംസ്ഥാന സർക്കാർ പൊതുജനാരോഗ്യ രംഗത്ത് ലോകമാകെ ശ്രദ്ധ നേടിയ നേട്ടങ്ങൾ കൈവരിച്ചു മുന്നോട്ടു പോകുന്നു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ‘ജീവനക്കാരുടെ ചില വിഷയങ്ങൾക്കൂടി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.എറണാകു ളം, കണ്ണൂർ മെഡിക്കൽ കോളജുകളിലെ മുഴുവൻ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ പൂർത്തിയാക്കുക: ഡി.എം. ഇ യിലും സർക്കാർ തലത്തിലും പ്രത്യേക സെൽ ആരംഭിക്കുക, എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാരുടെയും സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപടികൾ സ്വീകരിക്കുക, ജീവനക്കാരുടെ EPF കോൺട്രിബ്യൂഷൻ തിരികെ നൽകുക, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ DA പ്രശ്നം പരിഹരിക്കുക, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരെ മെഡിസെപ്പിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ DME ഓഫീസിന് മുന്നിൽ കൂട്ടധർണ്ണ സംഘടിപ്പിച്ചു.
DME ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി സ.എം.എ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.