സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതി – മെഡിസെപ്പ് – നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ ജില്ലയിൽ ഓഫീസ് കോംപ്ലക്സുകളിൽ പ്രകടനം നടത്തി. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രകടനത്തിന് ശേഷം ചേർന്ന പൊതുയോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. പി വി പ്രദീപൻ അദ്ധ്യക്ഷനായിരുന്നു. എ രതീശൻ , എൻ സുരേന്ദ്രൻ , കെ പ്രകാശൻ , കെ ധനേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിൽ കെ വി മനോജ് കുമാർ , എ എം സുഷമ, എം കെ അശോകൻ , പി പി അജിത്ത്കുമാർ , പവിത്രൻ , ദിനേശൻ , രതീദേവി, കെ ഷീബ, ഗോപാൽ കയ്യൂർ, അജയകുമാർ കെ, പ്രമോദ് കുമാർ, കെ സുധീർ , ടി കെ ജിതേഷ്, സുമേഷ് പി കെ , ജിദേഷ് വി , ഉഷ പി, കെ രമേശൻ , ഹാരിസ് സി, കെ അജിത്ത് കുമാർ, കെ കെ രാജീവൻ , കെ പി മോഹനൻ, ഡോ. രാജീവ്, രഞ്ജിത്ത് മാസ്റ്റർ, ടി കെ ഷൈലു , ശ്രീലേഷ് ഇ , സുരേന്ദ്രൻ വി വി , ഷംസീർ സി കെ , സുനീഷ് ഒ ബി , രാജൻ കെ, ഉണ്ണികൃഷണൻ കെ , എം കെ സുഭാഷ്, കെ അജയൻ , കെ കെ ശശി, ടി പി സോമനാഥൻ, പി വി സുരേന്ദ്രൻ , ടി എം രാജീവ്, ഷീജ ടി, ദീപ്തി വി വി , കെ മോഹനൻ, വി ഷിജു, കെ സന്തോഷ്, രാമകൃഷ്ണൻ സി, പുഷ്പജ, ഷീബ പി , ലസിത കെ പി , ശ്രീനിൽ ടി, പ്രകാശൻ , ദിനേശൻ കൂടാളി എന്നിവർ സംസാരിച്ചു.