മെഡിസെപ് ഉത്തരവായി – എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി
സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും ആശ്രിതർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന മെഡിസെപ് പദ്ധതി 2022 ജനുവരി 1 മുതൽ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും സംസ്ഥാന സർക്കാരിനെ അഭിവാദ്യം ചെയ്തും എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ, താലൂക്ക്, ഏരിയാ കേന്ദ്രങ്ങളിലും ഓഫീസുകൾക്ക് മുന്നിലും പ്രകടനവും യോഗവും നടത്തി. കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഖുശീ ഗോപിനാഥ്, അജയകുമാർ എന്നിവർ സംസാരിച്ചു.
എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സബിത, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് ആർ. മനോരഞ്ജൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം എൽ. മിനിമോൾ, എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജെ. രതീഷ് കുമാർ, എസ്. ഷാഹിർ, വൈസ് പ്രസിഡന്റുമാരായ എം.എസ്. ബിജു, പി. മിനിമോൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ. രതീഷ് കുമാർ, എസ്.ആർ. സോണി, സി. രാജേഷ്, കെ. ജയകുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിമൽ ചന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.