തൊടുപുഴ:എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ തൊടുപുഴയിൽ 26 ന് നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാർച്ചിന്റെ പ്രചരണാർത്ഥം യൂണിറ്റ്തല പൊതുയോഗങ്ങൾ നടത്തി.
തൊടുപുഴ സിവിൽ സ്റ്റേഷനിലും, വിദ്യാഭ്യാസ സമുച്ചയത്തിലും നടന്ന പൊതുയോഗങ്ങൾ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ പിഡബ്ല്യുഡി ഓഫീസിലും ജില്ലാ ആശുപത്രിയിലും സംസ്ഥാന കമ്മിറ്റി അംഗം ജോഷിപോൾ ഉദ്ഘാടനം ചെയ്തു.അടിമാലി, വെള്ളത്തൂവൽ പൊതുയോഗങ്ങൾ സംസ്ഥാന കമ്മിറ്റിയംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്തു. പീരുമേട്,ഇടുക്കി പൊതുയോഗങ്ങൾ സംസ്ഥാന കമ്മിറ്റിയംഗം കെ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളും വിവിധ പൊതുയോഗങ്ങളിൽ സംസാരിച്ചു.
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷബദൽ ഉയർത്തിപിടിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,പങ്കാളിത്ത പെൻഷൻ പുന:പരിശോധനസമിതി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക,ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക,കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2022 മെയ് 26 ന് ജില്ലാ മാർച്ചും ധർണയും നടത്തുന്നത്.