തൊടുപുഴ : മെയ് 26ന് തൊടുപുഴയിൽ  നടക്കുന്ന സംസ്ഥാന ജീവനക്കാരുടെ      മാർച്ചും  ധർണയും വിജയിപ്പിക്കുന്നതിന് മുഴുവൻ കാഷ്വൽ പാർട്ട് ടൈം  ജീവനക്കാരും അണിനിരക്കണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്‌,വെസ്റ്റ് ഏരിയകൾ  നടത്തിയ കാഷ്വൽ പാർട്ട് ടൈം  ജീവനക്കാരുടെ സംയുക്ത കൺവെൻഷൻ ജീവനക്കാരോട് ആഹ്വാനം ചെയ്തു.
       തൊടുപുഴ എൻജിഒ യൂണിയൻ ഓഫീസിൽ ചേർന്ന കൺവെൻഷൻ എൻജിഒ യൂണിയൻ ജില്ലാ ജോ.സെക്രട്ടറി ടി ജി രാജീവ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ഏരിയ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് ഏരിയ സെക്രട്ടറി  സി എം ശരത്ത്  സ്വാഗതവും ഈസ്റ്റ് ഏരിയ പ്രസിഡണ്ട് കെ വി അമ്പിളി നന്ദിയും പറഞ്ഞു.
         കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷബദൽ ഉയർത്തിപിടിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനസമിതി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2022 മെയ് 26 ന്  ജില്ലാ മാർച്ചും ധർണയും നടത്തുന്നത്.