മോട്ടോർ വാഹന വകുപ്പിലെ സ്പെഷ്യൽ റൂൾ ഭേദഗതി – എൻ.ജി.ഒ. യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.

മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ജോയിന്റ് ആർ.റ്റി.ഒ. തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിന് സ്പെഷ്യൽ റൂളിൽ നിലവിലുണ്ടായിരുന്ന വ്യവസ്ഥ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. മോട്ടോർ വാഹന നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതിയെ തുടർന്നാണ് ഡിപ്ലോമ യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാരെ മാത്രം ജോയിന്റ് ആർ.റ്റി.ഒ. തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിച്ചാൽ മതിയെന്ന തരത്തിലുള്ള സ്പെഷ്യൽ റൂൾ ഭേദഗതി ഉത്തരവായിട്ടുള്ളത്.

ഇതിൽ പ്രതിഷേധിച്ച് കൊല്ലം ആർ.റ്റി.ഒ. ഓഫീസിനു മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഓമനക്കുട്ടൻ, പുനലൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, പത്തനാപുരത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ, കുന്നത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പ്രേം, കൊട്ടാരക്കരയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ എന്നിവർ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.