സർവ്വീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമാരായിരുന്ന വി വി വനജാക്ഷി, ടി എം സുരേഷ് കുമാർ എന്നിവർക്ക് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പരിപാടി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, സംസ്ഥാന കമ്മിറ്റി അംഗ എ എം സുഷമ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും
ജോയിന്റ് സെക്രട്ടറി കെ പി വിനോദൻ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.