യാത്രയയപ്പ് സമ്മേളനം
കേരള NGO യൂണിയന്റെ പ്രവർത്തനപഥത്തിൽ വിവിധങ്ങളായ ചുമതലകൾ നിർവ്വഹിച്ച് 2021 മെയ് 31 ന് വിരമിച്ച 5 നേതാക്കൾക്ക് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.
യൂണിയൻ ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി,അഖിലേന്ത്യാ ഫെഡറേഷൻ ഹെഡ്ക്വാർട്ടേഴ്സ് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്ന എൻ.കൃഷ്ണപ്രസാദ്,യൂണിയൻ ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, FSETO ജില്ലാ സെക്രട്ടറി,ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ച സി.എസ്.സുരേഷ് കുമാർ, യൂണിയൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച സി.കെ.സതീശൻ, യൂണിയൻ ജില്ലാ വൈ: പ്രസിഡന്റ്, ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ എന്നീ ചുമതലകൾ നിർവ്വഹിച്ച പി.എൻ.ഷീല,യൂണിയൻ ജില്ലാ വൈ: പ്രസിഡന്റായിരുന്ന പി.ടി. കൃഷ്ണൻ എന്നിവർക്കാണ് യാത്രയയപ്പ് നല്കിയത്. എറണാകുളം അദ്ധ്യാപക ഭവനിൽ ചേർന്ന യോഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. കേരള NGO യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ അഭിവാദ്യമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും ജോ: സെക്രട്ടറി ആർ.ഹരികുമാർ നന്ദിയും പറഞ്ഞു.കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു, ജോഷി പോൾ എന്നിവർ സംസാരിച്ചു.