കേരള എന്‍.ജി.ഒ യൂണിയന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ ഗ്രാന്മ കലാ കായിക വേദി നേതൃത്വത്തില്‍ നടന്ന ചെസ്സ്, കാരംസ് മത്സരങ്ങള്‍ ദേശീയ സിവില്‍ സര്‍വ്വീസ് മീറ്റ് ജേതാവ് ശ്രീ ഹോബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് സ. കെ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സ.എസ് അജയകുമാര്‍ സംസാരിച്ചു, ജില്ലാ സെക്രട്ടറി സ.ടി.കെ അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും ഗ്രാന്മ കണ്‍വീനര്‍ സ.ടി ബി സന്തോഷ് നന്ദിയും പറഞ്ഞു.