രാജ്യത്ത് ജനാധിപത്യവും മതേതരത്വവും അപകടകരമാംവിധം വെല്ലുവിളി നേരിടുമ്പോൾ ജനദ്രോഹനയങ്ങളിലൂടെയും കോർപ്പറേറ്റ് പ്രീണനത്തിലൂടെയും രാജ്യത്തെ കൊള്ളയടിക്കലാണ് കേന്ദ്രസർക്കാർ സമീപനം എന്ന് അഡ്വക്കേറ്റ് എ എം ആരിഫ് എംപി പറഞ്ഞു. ആലപ്പുഴയിൽ ആരംഭിച്ച കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായവ്യവസ്ഥയെ പോലും വെല്ലുവിളിച്ച് ആർ എസ് എസ് അജണ്ട നടപ്പാക്കാനാണ് കേന്ദ്രം പരിശ്രമിക്കുന്നത്. സ്വന്തമായി വിമാന സർവീസ് പോലുമില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റി. റെയിൽവേ സ്റ്റേഷനുകൾ അടക്കം സ്വകാര്യവൽക്കരിക്കുകയാണ് കേന്ദ്രസർക്കാർ. സാമ്പത്തിക പ്രതിസന്ധിയിലായ അദാനിയെ സംരക്ഷിക്കാൻ എൽഐസിയുടെയും എസ്ബിഐയുടെയും പണം വിനിയോഗിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ എം ആരിഫ് ഓർമ്മപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായി ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതം ആശംസിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി വി കൃഷ്ണകുമാർ എന്നിവർ അഭിവാദ്യം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി ,എൽ മായ, പി സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ട്രഷറർ സി സിലീഷ് നന്ദി പറഞ്ഞു. രാവിലെ 9 30ന് പ്രസിഡന്റ് പി സി ശ്രീകുമാർ പതാക ഉയർത്തി. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ബി. സന്തോഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സി സിലീഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു തുടർന്ന് നടന്ന ചർച്ചയിൽ സനൂജ എസ് (ചേർത്തല) ജയലക്ഷ്മി (സിവിൽ സ്റ്റേഷൻ) ഷിഫാബീവി പി ഐ (ടൗൺ) ഒ സ്മിത (മെഡിക്കൽ) അമൽരാജ് (കുട്ടനാട്) എസ് ധന്യ (ഹരിപ്പാട്) ടി ധന്യ (കായംകുളം) എൻ ശാലിനി (മാവേലിക്കര) എം പി സുരേഷ് കുമാർ (ചെങ്ങന്നൂർ) എന്നിവർ പങ്കെടുത്തു. രണ്ടാം ദിവസം രാവിലെ 9 30ന് പൊതു ചർച്ച ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സുഹൃദ് സമ്മേളനം സി ഐ ടി യു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടന നേതാക്കൾ അഭിവാദ്യം ചെയ്യും. വൈകിട്ട് 5 മണിക്ക് സമ്മേളനം സമാപിക്കും