രാജ്യ തലസ്ഥാനത്ത് കർഷകരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ നടക്കുന്ന കിസാൻ മസ്ദൂർ സംഘർഷ് റാലിക്ക് അഭിവാദ്യമർപ്പിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗം എഫ്.എസ്.ഇ.ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനിത ടീച്ചർ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ ഷിബു എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് കെ ജി എൻ എ ജില്ലാ സെക്രട്ടറി ലെവിൻ കെ, പി എസ് സി എംപ്ലോയീസ് യുണിയൻ ജില്ലാ സെക്രട്ടറി ബിജു എന്നിവർ സംസാരിച്ചു.