റവന്യു വകുപ്പിൽ പൊതു സ്ഥലം മാറ്റം നടപ്പിലാക്കുക
പൊതു സ്ഥലം മാറ്റം നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് റവന്യു കമ്മീഷണറേറ്റിന് മുന്നിലും കലക്ട്രേറ്റിന് മുന്നിലും എൻ.ജി.ഒ യൂണിയന്റെ നേത്യത്വത്തിൽ കൂട്ട ധർണ്ണ നടത്തി. സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് അഞ്ചു വർഷം പിന്നിട്ടിട്ടും റവന്യൂ വകുപ്പിൽസ്ഥലംമാറ്റം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ കൂട്ട ധർണ്ണ നടത്തിയത് . സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമായി സ്ഥലം മാറ്റങ്ങൾ നടത്തുന്നതിന് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സ്വീകരിക്കുന്ന നടപടികളാണ് സ്ഥലം മാറ്റം നീണ്ടു പോകുന്നതിനുള്ള സാഹചര്യങ്ങൾ വകുപ്പിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. റവന്യൂ കമ്മീഷണറേറ്റിന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ. നിമൽ രാജ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു