റവന്യു വകുപ്പിൽ മാനദണ്ഡ വിധേയമായി സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കുക എൻ.ജി.. യൂണിയൻ പ്രകടനം നടത്തി. റവന്യു വകുപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾ അടിമയന്തിരമായി അവസാനിപ്പിച്ച് 2017-ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പൊതു സ്ഥലം മാറ്റ ഉത്തരവിന് വിധേയമായി റവന്യു വകുപ്പിലെ സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.. യൂണിയന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുമ്പിലും, താലൂക്ക് ഓഫീസുകൾക്ക് മുമ്പിലും പ്രകടനം നടത്തി. മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. കളക്ട്രേറ്റിനു മുമ്പിൽ യൂണിയൻ ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ ട്രഷറർ കെ.എം.നവാസ് ഉദ്ഘാടനം ചെയ്തു. സു.ബത്തേരി താലൂക്ക് ഓഫീസിനു മുന്നിൽ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു