കേരള നെൽവയൽ തണ്ണീർതട നിയമ പ്രകാരമുള്ള ഭൂമി തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി റവന്യു വകുപ്പിൽ 68 ജൂനിയർ സൂപ്രണ്ട്, 181 ക്ലാർക്ക് മാരുടെ തസ്തികകൾ സൃഷ്ടിച്ച എൽ.ഡി.എഫ് സർക്കാരിൻ്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ലാന്റ് റവന്യു കമ്മീഷണറേറ്റ്, കലക്ട്രേറ്റുകൾ, താലൂക്ക് ഓഫീസുകൾ എന്നിവകൾക്ക് മുന്നിൽ നടന്ന പ്രകടനത്തിന്റെ ഭാഗമായി കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിലും ജീവനക്കാർ പ്രകടനം നടത്തി.
കണ്ണൂരിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. വിനോദൻ, ടി.വി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
തലശ്ശേരിയിൽ കെ. ബാബു ഉദ്ഘാടനം ചെയ്തു. ജയരാജൻ കാരായി, ടി. പി സനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പിൽ ടി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശ്യാമള കൂവോടൻ, സി.ഹാരിസ് എന്നിവർ പ്രസംഗിച്ചു.
പയ്യന്നൂരിൽ എം. രേഖ ഉദ്ഘാടനം ചെയ്തു. കെ.കെ.ശശി പ്രസംഗിച്ചു.
കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.