റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദ് ചെയ്യണമെന്ന്  ആവശ്യപ്പെട്ട് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല കളക്ടറുടെ കാര്യാലയത്തിനു മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. കാറ്റഗറി സംഘടനകളുടെയും, വ്യക്തികളുടെയും താൽപര്യത്തിനനുസരിച്ച് ജീവനക്കാരെ സ്ഥലം മാറ്റുന്ന നടപടി പിൻവലിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ ജില്ല സെക്രട്ടറി കെ സന്തോഷ് കുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ദീപ, ജില്ല വൈസ് പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ, ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ സുകു കൃഷ്ണൻ, പരമേശ്വരി കെ എന്നിവർ പങ്കെടുത്തു.
എൻ.ജി.ഒ യൂണിയൻ ഏരിയ വൈസ് പ്രസിഡൻ്റ് ആർ സജിത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി പി രഘു സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി വി.എം.വിനോദ് കുമാർ നന്ദിയും പറഞ്ഞു.