കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ അന്യായമായി കൂട്ട സ്ഥലം മാറ്റം നടത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിൽ എൻജിഒ യൂണിയൻ  പ്രതിഷേധം രണ്ട് ദിവസമായി തുടരുന്നു. പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഢം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ട്. സ്ഥലം മാറ്റം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ  സ്വീകരിച്ച് കരട് പ്രസിദ്ധീകരിക്കുകയും ജീവനക്കാരുടെ ആക്ഷേപം സ്വീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുന്നതിന് പകരം തല്പര കക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും, മാനദണ്ഡം പാലിച്ച് സ്ഥലമാറ്റ ഉത്തവ് ഇറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോഴിക്കോട് കളക്ടറ്റിൽ രണ്ടാം ദിവസവുംപ്രതിഷേധം സംഘടിപ്പിച്ചത്. യൂന്നിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഉത്തരവ് റദ്ദ് ചെയ്യാൻ ജില്ലാ കളക്ടർ തയ്യാറായില്ല. ഈ സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോവാൻ സംഘാന തീരുമാനിച്ചു. സമരം ചൊവ്വാഴ്ചയും തുടരും .
  തിങ്കളാഴ്ച സംസ്ഥാനകമ്മറ്റി അംഗം പി.പി സന്തോഷ് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗങ്ങമായ .പി സത്യൻ സിന്ധുരാജൻ, ജില്ലാ സെക്രട്ടറി കെ.പി രാജേഷ്,  പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ,  പി.സി ഷജീഷ് കുമാർ , എം. ദൈ ദ്യേന്ദ്രകുമാർ . കെ.രാജേഷ് എന്നിവർ സംസാരിച്ചു.