കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ അന്യായമായി കൂട്ട സ്ഥലം മാറ്റം നടത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിൽ എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഢം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ട്. സ്ഥലം മാറ്റം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് കരട് പ്രസിദ്ധീകരിക്കുകയും ജീവനക്കാരുടെ ആക്ഷേപം സ്വീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുന്നതിന് പകരം തല്പര കക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും, മാനദണ്ഡം പാലിച്ച് സ്ഥലമാറ്റ ഉത്തവ് ഇറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോഴിക്കോട് കളക്ടറ്റിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂന്നിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഉത്തരവ് റദ്ദ് ചെയ്യാൻ ജില്ലാ കളക്ടർ തയ്യാറായില്ല. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ കലക്ടറ്റിനു മുന്നിൽ അനിശ്ചിതക്കല സമരം തുടരാൻ എൻ.ജി.ഒ യൂന്നിയൻ തീരുമാനിച്ചു. കോഴിക്കോട് കലക്ടേറ്റിൽ നടന്ന പ്രതിഷേധം യൂന്നിയൻ സംസ്ഥാന സെകട്ടേറിയറ്റ് അംഗം കെ.രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമറ്റി അംഗങ്ങളായ , പി. സത്യൻ, പി.പി സന്തോഷ്, സിന്ധുരാജൻ, ജില്ലാ സെക്രട്ടറി കെ.പി രാജേഷ്, പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ, വി. സാഹിർ , പി.സി ഷജീഷ് കുമാർ , എം. ദൈ ദ്യേന്ദ്രകുമാർ . എന്നിവർ സംസാരിച്ചു. കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്ക് ഓഫിസുകൾക്ക് മുന്നിലും പ്രതിഷേധം നടന്നു. കൊയിലാണ്ടിയിൽ എക്സ് ക്രിസ്റ്റി ദാസ് ,എൻ.കെ സുജിത്ത് വടകരയിൽ ടി. സജിത്ത്കുമാർ , ടി വി അനിഷ്, താമരശ്ശേരിയിൽ അനൂപ് തോമസ്, എൻ. ലിനീഷ് എന്നിവർ സംസാരിച്ചു.