റവന്യൂ വകുപ്പിൽ പുതിയ തസ്തിക ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി 2008 ൽ നെൽവയൽ – തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വരുന്നതിന് മുമ്പ് നികത്തപ്പെട്ട ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിന് വേണ്ടി വെന്യൂ വകുപ്പിൽ 68 ജൂനിയർ സൂപ്രണ്ടിന്റെയും 181 ക്ലർക്കിന്റെയും സ്ഥിരം തസ്തികയും 123 സർവ്വെയർ മാരുടെ താൽക്കാലിക തസ്തികയും രണ്ട് വർഷത്തേക്ക് അവദിച്ച എൽ ഡി എഫ് ഗവൺമെന്റിന്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാർ കളക്ട്രേറ്റിന് മുന്നിൽ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സജിത്ത് സംസ്ഥാന കമ്മറ്റിയംഗം എൽ മായ ജില്ലാ ട്രഷറർ സി.സിലീഷ് എന്നിവർ സംസാരിച്ചു.