പൊതു സ്ഥലം മാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കളക്ട്രേറ്റിന് മുന്നിലും താലൂക്ക് ആഫീസുകൾക്കു മുന്നിലും കേരള NGO യൂണിയൻ പ്രകടനം നടത്തി. കോവിഡ് മാനദണ്ഡ പ്രകാരം നടന്ന പ്രതിഷേധ പരിപാടി കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ.എ.അൻവർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ,ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, ട്രഷറർ കെ.വി.വിജു,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.കെ.ബോസ്, കെ.എം.മുനീർ, പാക്സൺ ജോസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു. 2022 ഫെബ്രുവരി 9.