FSETO സായാഹ്ന ധർണ്ണ
റെയിൽവെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കുക, കോവിഡ് കാലത്ത് നിർത്തി വച്ച ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എഫ്.എസ്.ഇ.ടി.ഒ. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗത്ത് റെയിൽവെ സ്റ്റേഷനു സമീപം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം സി.എൻ. മോഹനൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ.സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി,കെ.ജി.ഒ.എ.സംസ്ഥാന വൈ: പ്രസിഡൻ്റ് ടി.എൻ.മിനി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡൻ്റ് ഏലിയാസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജോഷി പോൾ സ്വാഗതവും കെ.എം.സി.എസ്.യു.സംസ്ഥാന കമ്മിറ്റിയംഗം വിനു ജോസഫ് നന്ദിയും അർപ്പിച്ചു.
<img class="j1lvzwm4" role="presentation" src="data:;base64, ” width=”18″ height=”18″ />
50Sunilkumar Kuttappan, Mohanan Manelil and 48 others
1 Comment
1 Share
Like
Comment
Share