റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, കോ വിഡ് കാലത്ത് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുക, സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് FSETOആഭിമുഖ്യത്തിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു.കെ.ജി.എൻ.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് ജ യശ്രീ എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.ഇ മുഹമ്മദ് ബഷീർ സ്വാഗതവും കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.