കണ്ണൂർ: റെയിൽവേ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, യാത്രാദുരിതം പരിഹരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരൈക്യപ്രസ്ഥാനം എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷന് മുമ്പിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി ടി ടി ഖമറുസമൻ , കെ.ജി ഒ എ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ , പി എസ് സി ഇ യു സംസ്ഥാന കമ്മിറ്റിയംഗം എ വി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.