ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ പ്രതിരോധ സദസ്സുകള്‍ സംഘടിപ്പിച്ചു. ലഹരിക്കെതിരെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ചുവടു പിടിച്ചാണ് സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സദസ്സുകള്‍ സംഘടിപ്പിച്ചത്. മലപ്പുറം ബി2 ബ്ലോക്കില്‍ സംഘടിപ്പിച്ച സദസ്സ് കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍.കെ.ശിവശങ്കരന്, അബ്ദുള്‍ മുയീസ് മുല്ലപ്പള്ളി എന്നിവര്‍ സംസാരിച്ചു.