കേരള
എൻ.ജി.ഒ
യൂണിയൻ
തിരു: സൗത്ത് ജില്ല
കേരളത്തിലെ സംസ്ഥാന ജീവനക്കാരിൽ ബഹു ഭൂരിപക്ഷവും വിവിധങ്ങളായിട്ടുള്ള കലാ – കായിക – സാഹിത്യ രംഗങ്ങളിൽ അഭിരുചിയുള്ളവരാണ്.
ഈ സർഗവാസനകൾ പൊടിതട്ടിയെടുക്കുന്നതിനാണ് കഴിഞ്ഞ 6 വർഷങ്ങളായി സംസ്ഥാന തലത്തിൽ നാടക മത്സരങ്ങളും കലാ കായിക മത്സരങ്ങളും യൂണിയൻ സംഘടിപ്പിക്കുന്നത്.
വലിയ താൽപര്യത്തോടെയാണ് ഈ മത്സരങ്ങളെ ജീവനക്കാർ നോക്കിക്കാണുന്നത്.
ഈ ലോക്ക് ഡൗൺ കാലം; ഇത്തരം സർഗവാസനകളെ തൊട്ടുണർത്തി കടന്നു പോകാത്തവരായി ആരും കാണില്ല.
ഈ സാഹചര്യത്തിലാണ് യൂണിയൻ സൗത്ത് ജില്ലയുടെ കലാ-കായിക വിഭാഗമായ ‘അക്ഷര’ പുതുമയാർന്ന ഒരു മത്സര പരിപാടിയുമായി ജീവനക്കാരിലേക്ക് എത്തുന്നത്.
മെയ് 13 മുതൽ 17 വരെ തീയതികളിലായി *Lock* *Down Rhythms* എന്ന പേരിൽ വാദ്യോപകരണ സംഗീത മത്സരം സംഘടിപ്പിക്കുകയാണ്.
ജീവനക്കാർ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഇഷ്ടമുള്ള സംഗീത ഉപകരണം വായിച്ച് 5 മിനിറ്റിൽ അധികരിക്കാതെ മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്തി 9745407545 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയച്ച് നൽകണം.
മികച്ച പ്രകടനങ്ങൾ പരിശോധിച്ച് സമ്മാനാർഹരെ കണ്ടെത്തുന്നതാണ്.
– അക്ഷര കലാ-കായിക സമിതി.