കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ തിരുവല്ല, വളളംകുളം ആയുര്വേദ ഡിസ്പെന്സറിയിൽ സ്ഥാപിക്കുന്ന ഔഷധ സസ്യത്തോട്ടത്തിന്റെ ഉദ്ഘാടനം അഡ്വ ഓമല്ലൂർ ശങ്കരൻ, (പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ്) നിർവഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിളള , മെഡിക്കൽ ഓഫീസർ ഡോ. അഖില എസ് എന്നിവർ ആശംസ പ്രസംഗം നടത്തി.യൂണിയൻ ജില്ലാ പ്രസിഡണ്ട് എസ്.ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡി.സുഗതൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ആദർശ് കുമാർ നന്ദിയും പറഞ്ഞു.

 

.