കേരള എൻ.ജി. യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ വീടില്ലാത്തവർക്കായി നിർമ്മിക്കുന്ന 60 വീടുകളിലൊന്ന് ട്രാൻസ്ജെന്റർ വിഭാഗത്തിലൊരാൾക്ക് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചതോടെ സാമൂഹ്യ അവഗണന നേരിടുന്ന ഈ പാർശ്വവത്കൃത സമൂഹത്തിനൊപ്പം എൻ ജി ഒ യൂണിയനുമുണ്ടെന്നതിന്റെ പ്രഖ്യാപനമായിമാറി.
പരിയാരം ഗ്രാമ പഞ്ചായത്തിലെ മുടിക്കാനത്ത് നിർമ്മിക്കുന്ന സ്നേഹ വീടിൻെറ നിർമ്മാണ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി ശശിധരൻ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡോണ വിൻസെന്റ്, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ, ഡെമോക്രാറ്റിക് കേരള ട്രാൻസ്ജെന്റേഴ്സ് സംസ്ഥാന പ്രസിഡന്റ് നേഹ സി മേനോൻ , എം ടി മനോഹരൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും സീബ ബാലൻ നന്ദിയും പറഞ്ഞു.