കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ജനാധിപത്യത്തിന് തീ കൊളുത്തുന്ന വർഗീയത എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തി. പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി കെ.പി.വിനോദൻ നന്ദി പറഞ്ഞു.