മാധ്യമ രംഗത്തെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക,
മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുക
ഗുരുതര പ്രതിസന്ധി നേരിടുന്ന വർത്തമാനകാല ഇന്ത്യൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിസരത്ത് കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന് മഹത്തായ ജനാധിപത്യത്തിന്റെ നാലാം തൂണായി വർത്തിക്കേണ്ടുന്ന മാധ്യമങ്ങൾക്ക് സ്വതന്ത്രവും ഭയരഹിതവുമായ മാധ്യമപ്രവർത്തനം രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഉറപ്പാക്കാൻ ആകണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ല വജ്ര ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.
രാവിലെ 9.30 ന് പ്രസിഡന്റ് എൻ.സുരേന്ദ്രൻ പതാക ഉയർത്തിയോടുകൂടിയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ചടങ്ങിൽ സെക്രട്ടറി എ. രതീശൻ സ്വാഗതം പറഞ്ഞു. സമ്മേളന പ്രതിനിധികൾ
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനക്കുശേഷം ആരംഭിച്ച 2022 ജില്ലാ കൗൺസിൽ എ.രതീശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ
ടി.കെ.രതീഷ് (കണ്ണൂർ സൗത്ത്), ടി.രമ്യ (പയ്യന്നൂർ), എം.എം. ടെറ്റിസ്, (കണ്ണൂർ നോർത്ത് ) , കെ.സൗമ്യ (കൂത്തുപറമ്പ്), കെ.വി.സീമ (മട്ടന്നൂർ), എം.ശ്രീജേഷ് (മെഡിക്കൽ കോളേജ് ), കെ.ബി.ആതിര (കണ്ണൂർ), സി.എച്ച്.നൂർജഹാൻ (തലശ്ശേരി) , സി.വി. ഷീജ (തളിപ്പറമ്പ്), ഷാജി മാവില (മട്ടന്നൂർ ), വി.ജിദേഷ് (തലശ്ശേരി)എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് എ. രതീശൻ മറുപടിയും പറഞ്ഞു.
കെ.എം.സദാനന്ദൻ വരവ് – ചെലവ് കണക്ക് അവതരിപ്പിച്ചു.
കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ 18,19 തീയ്യതികളിലായി നടക്കുന്ന സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ പി.പി.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
കെ.എം.സദാനന്ദൻ രക്തസാക്ഷി പ്രമേയവും കെ.പി. വിനോദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡണ്ട് പി.വി.പ്രദീപൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി എ.പി.സുജികുമാർ എന്നിവർ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.
ഉചയ്ക്ക് 2.30ന് ചേർന്ന 2023 ജില്ലാ കൗൺസിൽ യോഗം ചേരുകയും
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് – പി.പി. സന്തോഷ് കുമാർ
വൈസ് പ്രസിഡന്റുമാരായി
കെ.എം. സദാനന്ദൻ, എം.അനീഷ് കുമാർ സെക്രട്ടറിയായി എൻ.സുരേന്ദ്രൻ ജോയിന്റ് സെക്രട്ടറിമാരായി ടിവി പ്രജീഷ്, കെ.പി.വിനോദൻ ട്രഷററായി കെ.ഷീബ എന്നിവരെയും തിരഞ്ഞെടുത്തു.
സെക്രട്ടറിയേറ്റ് അംഗങ്ങളായി കെ.രതീശൻ , പി.പി.അജിത്ത് കുമാർ, ടി.സന്തോഷ് കുമാർ, ടി.ഷറഫുദ്ദീൻ, സീബ ബാലൻ, കെ.സി.ശ്രീനിവാസൻ, ടി.വി.രജിത, ജയരാജൻ കാരായി, ഗോപാൽ കയ്യൂർ, വി.പി.രജനിഷ് എന്നിവരെയും തിരഞ്ഞെടുത്തു.
വൈകുന്നേരം 5.30ന് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.ഗോപകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വിവിധ ഏരിയകൾ ഗ്രൂപ്പ് ചർച്ച നടത്തി. രാത്രി 7.30ന് യൂണിയന്റെ കണ്ണൂർ ജില്ല കലാ-കായിക വേദിയായ സംഘവേദിയുടെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ സമ്മേളനത്തിൽ പങ്കെടുത്തു.