എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി വീടില്ലാത്ത അതി ദരിദ്രവിഭാഗത്തിലെ 60 കുടുംബങ്ങൾക്കായി സംസ്ഥാനത്താകെ നിർമ്മിക്കുന്ന 60 വീടുകളുടെ ശിലാസ്ഥാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മയ്യിൽ ചെറുപഴശ്ശിയിൽ വച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ ജൂൺ 26 ന് നിർവഹിക്കും.
സംസ്ഥാനതല ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടന പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ചെറുപഴശ്ശി ശിശുമന്ദിരത്തിൽ വച്ച് നടന്നു. സംഘാടകസമിതി രൂപീകരണയോഗം ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത, എൻ. അനിൽകുമാർ, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി. പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. സുരേന്ദ്രൻ സ്വാഗതവും ജില്ലാ ജോയിൻ സെക്രട്ടറി ടി.വി. പ്രജീഷ് നന്ദിയും പറഞ്ഞു
ഉദ്ഘാടന പരിപാടിയുടെ സംഘാടകസമിതി
ചെയർപേഴ്സണായി എം.വി. അജിതയെയും കൺവീനറായി പി.പി. സന്തോഷ് കുമാറിനെയും
ഭവന നിർമ്മാണ കമ്മിറ്റിയുടെ ചെയർമാനായി എൻ.അനിൽകുമാറിനെയും വൈസ് ചെയർമാനായി കെ.കെ. റിജേഷ് എന്നിവരെയും കൺവീനറായി പി.പി.സന്തോഷ് കുമാറിനെയും യോഗം തെരഞ്ഞെടുത്തു.
T K ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു