കോഴിക്കോട്: കർഷകസമരം ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയൻ സംയുക്ത സമിതിയും, ആഹ്വാനം ചെയ്ത വഞ്ചനാദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ . സംസ്ഥ്ഥാന വ്യാപകമായി വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മാനാഞ്ചിറ പി ഡബ്ലു ഡി കോപ്ലക്സിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ്,
കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം എൻ രാജൻ കെ എം സി എസ് യു ജില്ലാ സെക്രട്ടറി എൻ പി മുസ്തഫ, പി സത്യൻ, കെ പി രാജേഷ് സിന്ധുരാജൻ, വി.സാഹിർ , എൻ സന്തോഷ് കുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.