സാർവ്വ ദേശീയ വനിത ദിനത്തോട് അനുബന്ധിച്ചു എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. “തുല്യത, സ്വാതന്ത്ര്യം, വികസനം” എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു .കേന്ദ്ര സർക്കാർ നയങ്ങൾ കാരണം സാമൂഹികവും സാമ്പത്തികവുമായ അവഗണന രാജ്യത്തെ സ്ത്രീകൾ നേരിടുകയാണെന്നും, സ്ത്രീ സുരക്ഷക്കായി നിലവിൽ ഉള്ള നിയമങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലായെന്നും നവകേരളം സ്ത്രീ പക്ഷ കേരളം ആണെന്നും സമത്വത്തിനും, തുല്യതക്കും, വികസനത്തിനും വേണ്ടിയുള്ള യാത്രയിൽ കേരളം ഏറെ മുന്നോട്ട് പോയെന്നും വനിതാ ദിന പരിപാടി ഉദ്ഘാടനം ചെയ്തു ചിന്ത ജെറോം പറഞ്ഞുഎഫ് എസ് ഇ ടി ഒ ജില്ലാ വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ എൻ ഡി വത്സല അധ്യക്ഷ ആയിരുന്നു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുശീല, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ബിന്ദു, കെ ജി എൻ എ ജില്ലാ സെക്രട്ടറി കെ ജി ഗീതാമണി, കെ എം സി എസ് യു ജില്ലാ ട്രഷറർ മഞ്ജു പി സക്കറിയ, എഫ്.എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് ബിനു ജേക്കബ് നൈനാൻ എന്നിവർ അഭിവാദ്യം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതവും എഫ്. എസ്.ഇ.ടി.ഒ.ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ എസ് ലക്ഷ്മി ദേവി നന്ദിയും പറഞ്ഞു.