സ്ത്രീകൾ കൂടുതൽ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കണം – ജെ.മേഴ്സിക്കുട്ടി അമ്മ
സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. “അണിചേരാം സ്ത്രീപക്ഷ നവകേരളത്തിനായി” എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. ലിംഗസമത്വം കൈവരിക്കുന്നതിന് സ്ത്രീകൾ കൂടുതൽ സാമുഹിക ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജെ.മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. എല്ലാ മതങ്ങളും സ്ത്രീകളെ രണ്ടാം തരക്കാരായി കണക്കാക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ അന്ധ വിശ്വാസങ്ങളെയും,അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിന് സ്ത്രീകൾ കൂടുതൽ വിജ്ഞാനം നേടണമെന്നും അവർ പറഞ്ഞു.