കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ വെബിനാർ സംഘടിപ്പിച്ചു.ജില്ലാ കലാ കായിക സമിതിയായ സംഘസംസ്കാരയുടെ എഫ്.ബി. പേജിലൂടെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ:പുഷ്പദാസ് വെബിനാർ ഉദ്ഘാടനം ചെയ്തു.കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.വി.ഏലിയാമ്മ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.എൻ.സിജിമോളുടെ അധ്യക്ഷതയിൽ ചേർന്ന വെബിനാറിന് ജില്ലാ ജോ.സെക്രട്ടറി എസ്.ഉദയൻ സ്വാഗതവും ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ ലിൻസി വർഗ്ഗീസ് നന്ദിയും പറഞ്ഞു.