ഇടുക്കി:റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി.
         സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പൊതുഭരണവകുപ്പ് 2017 ഫെബ്രുവരി 25 – ന് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി .  എന്നാൽ , പ്രസ്തുത ഉത്തരവ് ഇറങ്ങി അഞ്ചുവർഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പിൽ പൊതുസ്ഥലം മാറ്റം നടപ്പിൽ വരുത്തിയിട്ടില്ല.
സ്ഥാപിത താൽപര്യങ്ങൾക്ക് വിധേയമായി സ്ഥലം മാറ്റങ്ങൾ നടത്തുന്നതിന് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി കൂടുതൽ വ്യവഹാരങ്ങളിലേക്കും അതുവഴി വീണ്ടും സ്ഥലംമാറ്റം നീണ്ടുപോകുന്നതിനുമുള്ള സാഹചര്യമാണ് വകുപ്പിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് .ഈ സാഹചര്യത്തിലാണ് എൻ ജി ഒ യൂണിയൻ പ്രക്ഷോഭം സംഘടിപ്പിച്ചത്.
        ഇടുക്കി കളക്ടറേറ്റിന് മുന്നിൽ നടന്ന കൂട്ടധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം എം ബി ബിജു നന്ദിയും പറഞ്ഞു.