ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 75 പ്രതിനിധികളെ ഉൾപ്പെടുത്തി കേരള എൻ ജി ഒ യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനക്ലാസ് നടത്തി. സുൽത്താൻ ബത്തേരി പ്രതീക്ഷ ഓഡിറ്റോറിയത്തിൽ ശനി, ഞായർ ദിവസങ്ങളിൽ പഠന ക്ലാസ് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ്, ഡോ.രാജാഹരിപ്രസാദ്, പി. ഗഗാറിൻ, .എൻ പ്രഭാകരൻ, സി.എസ്.ശ്രീജിത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ, ജില്ലാ സെക്രട്ടറി എ.കെ.രാജേഷ്, ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫൂർ എന്നിവർ ക്ലാസിൽ പങ്കെടുത്തു.