യൂണിയൻ സുൽത്താൻ ബത്തേരി ഏരിയയുടെ 41-ാം വാർഷിക സമ്മേളനം 20 21 നവംബർ 19 ന് സുൽത്താൻ ബത്തേരി CSI ചർച്ച് ഹാളിൽ വെച്ച് ചേർന്നു. രാവിലെ ഏരിയ പ്രസിഡന്റ് സ: കെ.എം റോയി പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഏരിയ പ്രസിഡന്റ് സ: കെ.എം. റോയി രക്തസാക്ഷി പ്രമേയവും, ജോ.സെക്രട്ടറി സ: പി.എം. പ്രകാശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 2020-21 വർഷത്തെ ഏരിയയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി.കെ. മനോജ് കുമാറും, വരവ് – ചിലവ് കണക്ക് ട്രഷറർ സ: പി.എസ്.സുകുമാരനും അവതരിപ്പിച്ചു. തുടർന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം സ: എസ്. ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍
പ്രസിഡന്റ് : സ: വി.കെ. മനോജ് കുമാർ (ഗ്രാമ പഞ്ചായത്ത് അമ്പലവയൽ )
വൈസ് പ്രസിഡന്റുമാർ
സ: ലതിക. പി.ആർ (GHSS മീനങ്ങാടി), സ: ഹാരിസ് മുഹമ്മദ് (മുൻസിഫ് മജിസ്ട്രേട്ട് കോടതി ബത്തേരി)
സെക്രട്ടറി . സ:കെ.എം. റോയി (മൈനർ ഇറിഗേഷൻ ഡിവിഷൻ ബത്തേരി )
ജോ.സെക്രട്ടറിമാർ
സ: അനൂപ്. P.S (ട്രൈബൽ ഡവ : ഓഫീസ് ബത്തേരി., സജീഷ്.വി.ജി ( GHS ഇരുളം),
ട്രഷറർ . പി.എം. പ്രകാശൻ ( താലൂക്ക് ഓഫീസ് ബത്തേരി. )
14 അംഗ ഏരിയാ കമ്മറ്റി അംഗങ്ങളേയും 24 അംഗ ജില്ലാ കൗൺസിൽ അംഗങ്ങളേയും, സ:T.S. വിജി കൺവീനറും, സ: നദീറ.കെ.എം ജോ. കൺവീനറുമായി കൊണ്ട് വനിതാ സബ്ബ് കമ്മറ്റിയും നിലവിൽ വന്നു.