മലപ്പുറം ജില്ലയില്‍ വളാഞ്ചേരി ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഇതോടെ ജില്ലയില്‍ 9 ഏരിയകളായി. തിരൂര്‍ ഏരിയ വിഭജിച്ചാണ് പുതിയ ഏരിയയുടെ രൂപീകരണം. തിരൂര്‍ ഏരിയയുടെ ഭാഗമായിരുന്ന മാറാക്കര, ആതവനാട്, കുറ്റിപ്പുറം, കല്‍പ്പകഞ്ചേരി, എടയൂര്‍, ഇരിമ്പിളിയം പഞ്ചായത്തുകളും വളാഞ്ചേരി മുനിസിപ്പാലിറ്റിയും, മലപ്പുറം ഏരിയയുടെ ഭാഗമായിരുന്ന കോട്ടക്കല്‍ മുനിസിപ്പാലിറ്റിയും ചേര്‍ന്നതാണ് വളാഞ്ചേരി ഏരിയ പരിധി. 2021 നവംബര്‍ 24ന് വളാഞ്ചേരി കാവുമ്പുറത്തുള്ള സാഗര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്വെന്ഷന് ജനറല്‍ സെക്രട്ടറി എം.എ.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസെക്രട്ടേറിയറ്റംഗം എം.കെ.വസന്ത കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഏരിയ രൂപീകരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ കെ.സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഏരിയ ഭാരവാഹികള്‍ കെ.അനൂപ് സുന്ദര്‍ (പ്രസിഡന്റ്) വി.രഞ്ജിത്, ടി.കെ.വിശ്വനാഥന് (വൈസ്പ്രസിഡന്റ്) എം.നിധീഷ് (സെക്രട്ടറി) വി.സി.അമ്പിളി, കെ.ടി.നൌഫല്‍ (ജോ.സെക്രട്ടറി) കെ.സജുകുമാര്‍ (ട്രഷറര്‍)