പെട്രോൾ, ഡീസൽ, പാചകവാതകങ്ങൾക്ക് വിലവർദ്ധിപ്പിച്ച് വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ വിലക്കയറ്റത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പിൽ നടന്ന യോഗം എൻ.ജി.. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. വയനാട് കളക്ട്രേറ്റിനു മുമ്പിൽ എഫ്.എസ്..ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു.