ജനജീവിതം പൊള്ളിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ മെയ് 9 എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പ്രതിഷേധജ്വാല സംഘടിപ്പിച്ചു . രാജ്യം മുമ്പൊന്നുമില്ലാത്ത അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലാണ്.
കഴിഞ്ഞ 10 മാസത്തിനിടെ പാചകവാതക വില വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1120 വർധിപ്പിച്ച് 2378 രൂപയും ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് മൂന്നുമാസത്തിനിടെ 281 രൂപ കൂട്ടി 1009 രൂപയാക്കി. ഗാർഹിക സിലിണ്ടറിന് പാചക വാതക സബ്സിഡി നിർത്തലാക്കി. പെട്രോൾ, ഡീസൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 13 രൂപ യാണ് കൂട്ടിയത് പെട്രോൾ വില ലിറ്ററിന് 117 ഉം ഡീസൽ വില 103 ഉം രൂപയാക്കി വർധിപ്പിച്ചു. മണ്ണെണ്ണ വില ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം വർധിപ്പിച്ചത്.
ആറു വർഷം കൊണ്ട് 23 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയിലൂടെ കേന്ദ്രസർക്കാർ നേടിയത്.
പൊതു വിതരണ സംവിധാനം ശക്തിപ്പെടുത്തി അവശ്യസാധന വില നിയന്ത്രിക്കണമെന്നും സർവ്വ വസ്തുക്കളുടെയും വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധന വിലവർദ്ധനവ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റ് നു മുന്നിൽ നടന്ന പ്രതിഷേധ ജ്വാല ngo യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം K V പ്രഫുൽ ഉൽഘാടനം ചെയ്തു, സംസ്ഥാന കമ്മിറ്റി അംഗം ഇ നന്ദകുമാർ സ്വാഗതം പറഞ്ഞു,KGOA അയ്യന്തോൾ ഏരിയ സെക്രട്ടറി സുരേഷ് ചന്ദ്രൻ അധ്യക്ഷം വഹിച്ചു, ngo യൂണിയൻ അയ്യന്തോൾ ഏരിയ സെക്രട്ടറി ഗോകുൽ ദാസ് നന്ദി പറഞ്ഞു, ഒ പി ബിജോയ്‌, പി ജോയ് മോൻ പങ്കെടുത്തു