പാചക വാതകത്തിന്റേയും , പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധിപ്പിച്ച് ജനജീവിതം ദു:സ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. KGOA സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ, KSTA സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.പി രാജീവൻ , എഫ് എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എം ദൈദ്യേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സബ് ജില്ലാ പ്രസിഡന്റ് ഗണേശ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. എ കെ പി സി ടി എ ജില്ലാ സെക്രട്ടറി ഡോ സി പി സുജേഷ് സംസാരിച്ചു.
വടകരയിൽ കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം സതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. കെ എം സി എസ് യു ജില്ലാ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ , കെ.പി ബാബു എന്നിവരും താമരശ്ശേരിയിൽ എൻ.ജി. ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം അനൂപ് തോമസ്, കെ.ജി രാജൻ . ബൈജു മാസ്റ്റർ എന്നിവർ സംസാരിച്ചു.