ജനപക്ഷ സിവിൽ സർവീസിന്റെ ഭാഗമായി അഴിമതി രഹിതവും, കാര്യക്ഷമവും, ജനോപകാരപ്രദവുമായ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള എൻ ജി ഒ യൂണിയൻ സംസ്ഥാനത്താകെ തിരഞ്ഞെടുക്കപ്പെട്ട 400 വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓഫീസുകളിലൊന്നായ വില്ലേജ് ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ ഇരിപ്പട സൗകര്യമൊരുക്കുക, കുടിവെള്ളം ലഭ്യമാക്കുക, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള സൗകര്യമൊരുക്കുക എന്നിവയാണ് അടിസ്ഥാന സൗകര്യ വിപുലീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
  1. ഇതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ നിന്ന് 25 വില്ലേജ് ഓഫീസുകൾ തിരഞ്ഞെടുത്തിട്ടുണ്ട്.ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ വെച്ച് 2018 നവംബർ 5 തിങ്കളാഴ്ച്ച രാവിലെ 11.30 ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിർവഹിച്ചു.കേരള എൻജിഒ യൂണിയൻ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.എൻ വാസവൻ, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർമാൻ ജോയി ഊന്നുകല്ലേൽ,കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി റ്റി സി മാത്തുക്കുട്ടി, എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ ജയപ്രകാശ്  തുടങ്ങിയവർ സംസാരിച്ചു. നടുവിലെ,കുലശേഖരമംഗലം, വൈക്കം, ളാലം, തലനാട്, വെള്ളിലാപ്പള്ളി, കിടങ്ങൂർ, ഇടക്കുന്നം, ചെറുവള്ളി, കാഞ്ഞിരപ്പള്ളി, പായിപ്പാട്, ചെത്തിപ്പുഴ, വാഴപ്പള്ളി കിഴക്ക്, വാഴപ്പള്ളി പടിഞ്ഞാറ്, ഏറ്റുമാനൂർ, ആർപ്പൂക്കര, അതിരമ്പുഴ, കുമരകം വേളൂർ, തിരുവാർപ്പ്, ചെങ്ങളം സൗത്ത്, വിജയപുരം, മീനടം, അയർക്കുന്നം, കൂരോപ്പട എന്നീ വില്ലേജ് ഓഫീസുകളാണ് അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് വേണ്ടി കോട്ടയം ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തിട്ടുള്ളത്.